Sunday, March 13, 2011

വിശ്വ വിഖ്യാതമായ ബെറ്റ്‌

രാമനാഥന്‍ മാഷ്‌ പ്രമാണിയായിരുന്നു, സുന്ദരന്‍ ആയിരുന്നു, സുമുഖന്‍ ആയിരുന്നു, ആരോഗ്യവാന്‍ ആയിരുന്നു, സെക്സി ആയിരുന്നു ( ഇതിന്റെ മലയാളം പദം തപ്പിയിട്ട്‌ കിട്ടിയില്ല )


പുരാണങ്ങളിലെ സകല വീര കോമളന്‍മാരെയും പോലെ രാമന്‍ മാഷിനും ദൌര്‍ബല്യങ്ങള്‍ ഏറെ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്‌.( ദൌര്‍ബല്യങ്ങളുടെ കാര്യത്തില്‍ മാഷന്‍മാര്‍ ഒരു പടി എന്നും മുന്നില്‍ ആയിരുന്നു എന്നതിനു സോളിഡ്‌ എവിഡെന്‍സുകള്‍ എന്റെ കൈയില്‍ ഉണ്ട്‌.അതിലൊന്നണു ഭാസ്കരന്‍ മാഷിന്റെ കഥ. ചെസ്സ്‌ കളിച്ച്‌ കാര്‍ വാങ്ങി. ചെസ്സ്‌ കളിച്ച്‌ വീട്‌ വിറ്റു. മതം നോക്കാതെ അങ്ങേരുടെ കൂടെ ഇറങ്ങിപ്പോന്നവളായിരുന്നു ത്രേസ്യാമ്മ ടീച്ചര്‍. ഭാസ്കരന്‍ മഷ്‌ കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങള്‍ ഒക്കെ ത്രെസ്യാമ്മ ടീച്ചെറിന്റെ മനശ്ശുദ്ധിക്കു മുന്‍പില്‍ നാട്ടുകാര്‍ മറന്നു കളഞ്ഞു. അകാലത്തില്‍ ആ സ്ത്രീരത്നം കാലപുരി പൂകിയപ്പോള്‍ ഭാസ്കരന്‍ മാഷ്‌ വേറൊരു പ്രണയിനിയെയും കൂട്ടി വീട്ടില്‍ വന്നു. ത്രേസ്സ്യാമ്മ ടീച്ചെറിന്റെ കുഴിമാടത്തിലെ മണ്ണുണങ്ങിയിട്ട്‌ പോലുമൂണ്ടായിരുന്നില്ല അപ്പോള്‍.)പറഞ്ഞു വന്നത്‌ രാമനാഥന്‍ മാഷെ പറ്റിയാണു. ഇദ്ദേഹത്തിന്റെ ദൌര്‍ബല്യമായിരുന്നു ' ബെറ്റ്‌' വയ്ക്കല്‍ എന്ന് കേട്ടിട്ടുണ്ട്‌.

ചുമ്മ ബെറ്റ്‌ വച്ച്‌ തടി തപ്പല്‍ അല്ല. കാശ്‌ മാഷിന്റെ കീശയില്‍ കിടക്കും.

അത്തരമൊരു വിശ്വ വിഖ്യാതമായ ബെറ്റിന്റെ കഥയാണു ഞാന്‍ പറഞ്ഞ്‌ വരുന്നത്‌. സംഭവം സത്യമാണൊ എന്നത്‌ രാമനാഥന്‍ മാഷിനു മാത്രം അറിയാം.കണാരേട്ടനും, കാദര്‍ക്കായും, മിലിട്രി നമ്പ്യാരും ഒക്കെ സന്നിഹിതരായ പ്രൌഡ സദസ്സ്‌.

മധുസേവ പൊടി പൊടിക്കുന്നു.

നിലാവിന്റെ നീല വെട്ടത്തില്‍ മില്‍ട്രിയുടെയും, കാദര്‍ക്കായുടെയും കഷണ്ടികള്‍ മിന്നിത്തിളങ്ങി.

നാലാമത്തെ ഔണ്‍സ്‌ ചെലുത്തിയപ്പോള്‍ രാമനാഥന്‍ മാഷിന്റെ നരച്ച തലയില്‍ ഒരു നാല്‍പ്പതിന്റെ ബള്‍ബ്‌ മിന്നി.

" ബെറ്റ്‌ "

മില്‍ട്രിയും കണാരേട്ടനും പരസ്പരം നോക്കി. അതെ, രാമനാഥന്‍ മാഷ്‌ എന്തോ ബെറ്റ്‌ പ്രഖ്യാപിക്കുകയാണു. ! ഒരു വിധം മനുഷ്യ സാധ്യമായ കാര്യങ്ങള്‍ക്കൊന്നും അങ്ങേരോട്‌ ബെറ്റ്‌ വച്ചു കൂടായെന്ന്‌ ആ സഹ കുടിയന്‍മാര്‍ക്ക്‌ നന്നായറിയാം.

പക്ഷെ ബജറ്റ്‌ പ്രഖ്യാപനം ഛെ ബെറ്റ്‌ പ്രഖ്യാപനം വന്നപ്പോള്‍ വേറൊരു അറുപതിന്റെ ബള്‍ബ്‌ മിന്നി, മില്‍ട്രിയുടെ തലയില്‍ !

മില്‍ട്രി നമ്പ്യാര്‍ എണീറ്റ്‌ എളിക്ക്‌ കൈ കുത്തി വെല്ലു വിളിച്ചു." രാമാ, ഇങ്ങി അപ്പറഞ്ഞത്‌ ചെയ്താ അയ്യായിരം ഉറുപ്പിയ ദാ ഇക്കണാരനും കാദറും സാക്ഷ്യേളായിറ്റ്‌ എണക്ക്‌ ഞാന്‍ തരും. "മില്‍ട്രി നാവ്‌ അകത്തേക്ക്‌ വലിച്ചിടും മുന്‍പ്‌ രാമനാഥന്‍ മാഷ്‌ അഞ്ചാമത്തെ ഔണ്‍സും അടിച്ച്‌ എണീറ്റ്‌ കനാലിന്റെ വക്കില്‍ പോയിരുന്നു. ഇലാസ്റ്റിക്‌ ജെട്ടി വലിച്ച്‌ നിരക്കിയൂരി മുണ്ട്‌ പൊക്കി തോളറ്റം വരെ പിടിച്ച്‌ ഒറ്റ ഇരുത്തം. ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാന്‍ കഴിയും മുന്‍പ്‌ വിസര്‍ജനം കഴിഞ്ഞു. സദസ്സ്‌ വാ പൊളിച്ചിരിക്കെ തിരിഞ്ഞ്‌ നിന്ന് രാമനാഥന്‍ മാഷ്‌ സ്വന്തം അപ്പി ' ചൂടോടെ ' ഒരു പിടി വാരി വായിലിട്ടു. മില്‍ട്രി നെഞ്ചത്തും ബാക്കിയുള്ളവര്‍ മൂക്കത്തും കൈ വച്ചു.പതിവുപോലെ രാമനാഥന്‍ മാഷ്‌ ജയിച്ചു. കാലം കടന്നു പോയപ്പോള്‍ കാഞ്ഞിക്കാവിലെ സാമൂഹ്യ നിരീക്ഷകര്‍ സംഭവത്തെ രണ്ടായി വ്യാഖ്യാനിച്ചു.

1. ഏേത്‌ പ്രതിസന്ധികളെയും തരണം ചെയ്ത്‌ എന്ത്‌ വിലയും കൊടുത്ത്‌ പറഞ്ഞ വാക്ക്‌ പാലിക്കാനുള്ള

രാമനാഥന്‍ മാഷിന്റെ തന്റേടം.

2.ഡോക്ടര്‍ ആയാലും, അദ്ധ്യാപകന്‍ ആയാലും ' രണ്ടെണ്ണം വീശിയാല്‍ ' എന്തു കോപ്രായവും കാട്ടിക്കൂട്ടാന്‍ ധൈര്യം കാണിക്കുന്ന ആളുകളുടെ ഒരു അന്തര്‍ലീന പ്രവണത.