Thursday, February 23, 2012

കട്ടനടിക്കുന്ന കുണ്ടന്മാര്‍ !

'കുണ്ടന്‍' എന്നത് ഒരു അസഭ്യ പദം ആണെന്ന് അറിയുമായിരുന്നില്ല.
 ബാലുശ്ശേരിയില്‍ ഇപ്പോഴും ആണ്‍കുട്ടികളെ 'കുണ്ടന്മാര്‍' എന്ന് സ്നേഹപൂര്‍വം വിളിക്കുന്നുണ്ട്. കുണ്ടന്റെ എതിര്പദം കുട്ടി.
 ( അയ്യേ നിങ്ങള്‍ എന്താ ആലോചിച്ചേ ? )
അതായത് കുണ്ടന്‍ = ആണ്‍കുട്ടി
കുട്ടി = പെണ്‍കുട്ടി.
" എന്താ കുണ്ടാ " എന്ന് പെണ്‍കുട്ടി ചോദിക്കുമ്പോള്‍ അല്‍പ്പം പരിഹാസത്തോടെ " ഇങ്ങി പോ കുട്ട്യോ " എന്ന് ആണ്‍ കേസരിമാര്‍ ഇപ്പോഴും പറഞ്ഞു പോരുന്നു.
എരമംഗലം യൂ പി സ്കൂള്‍ വിട്ടു വൈകുന്നേരം പെണ്‍പടയുമായി പറമ്പിന്‍മുകളിലേക്ക് നടക്കുമ്പോള്‍ ഒരു ദിവസം സുധാകരക്കുറുപ്പിന്റെ നീണ്ടു മെലിഞ്ഞ മകള്‍ ഈ എന്നെ " ഇങ്ങി പോ കുണ്ടാ" എന്ന് എന്റെ വീര താര പൌരുഷ പരിവേഷത്തെ വെല്ലുവിളിച്ചു കൊണ്ട് ആട്ടി !
അവളുടെ കഷ്ടകാലത്തിനു അതും കേട്ട് കൊണ്ട് അവളുടെ അമ്മ വന്നു.
" ഇങ്ങി ഓനെ എന്താ വിളിച്ചേ ? കുണ്ടാന്നു പറഞ്ഞാ എന്താര്തം ന്നു എനക്കരിയോ ?
അച്ഛനും അമ്മേം ഒന്നും നോക്കാന്‍ ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെണ്ടിചെക്കന്മാരെ ആണ് കുണ്ടാന്നു വിളിക്കാ."


പറഞ്ഞു വരുന്നത് കുണ്ടന്മാരെകുറിച്ചാണ്.
കുട്ടിക്കാലത്ത് ചില 'ആശാന്മാര്‍' ഉണ്ടായിരുന്നു.ഒന്നോ രണ്ടോ വയസ്സിനു മാത്രം മൂപ്പെ ഉണ്ടാകുള്ളൂ. ക്രിക്കറ്റ് ടീമിന്റെയും, കോട്ടി കളി ടീമിന്റെയും ഒക്കെ 'ക്യാപ്റ്റന്മാര്‍' ( ഡിങ്കന്റെ ഭാഷയില്‍ ' കെമട്ടന്മാര്‍' ) ഇവന്മാര്‍ ആയിരിക്കും.
ഡിങ്കനെ കുറിച്ച് അടുത്ത പാരയില്‍ പാടാം.എന്തായാലും ലോകത്തെ സകല നീലകളുടെയും ഒബരോണ്‍ മാളുകള്‍ ആയിരിക്കും പ്രസ്തുത ' കെമട്ടന്മാര്‍'.

ഡിങ്കനെ കുറിച്ച് കേള്‍ക്കണ്ടേ ? എതിരാളിക്കൊരു പോരാളി. പങ്കിമലകാട്ടിലെ വീരന്‍ എന്നൊക്കെ അല്ലെ ചിന്തിച്ചു കൂട്ടുന്നത്‌ ?
തിരുത്തണ്ട. നാട്ടുകാരുടെ മുഴുവന്‍ തല്ലും ചീത്തയും വാങ്ങി നടന്നിരുന്ന ഒരു അവതാരം ആയിരുന്നു ഡിങ്കന്‍., ' കെമട്ടന്മാര്‍ക്ക്' മിനുട്ടിന് മിനുട്ടിന് 'പൊട്ടിക്കാന്‍' ഉള്ള ഒരു വലിയ ശരീരം.
ബെറ്റ് വയ്ക്കലിന്റെ പേരില്‍ ആണ് കുട്ടിക്കാലത്ത് ഡിങ്കന്‍ ഫേമസ് ആകുന്നതു.
അങ്ങനെ ഡിങ്കനോട് ബെറ്റ്‌ വച്ച് ജയിച്ച കാശൊക്കെ കിട്ടിയിരുന്നെങ്കില്‍ ഇന്ന് കാഞ്ഞിക്കാവിലെ ഓരോ മനുഷ്യനും അംബാനിയെക്കാള്‍ പണക്കാരന്‍ ആയേനെ.
പല്ല് തേക്കാതെ,നഖം വെട്ടാതെ നടന്ന ഡിങ്കന്‍ വലുതായപ്പോള്‍ അത്ഭുതകരമായി മാറി.ഇന്ന് നാട്ടില്‍ അറിയപ്പെടുന്ന ഒരു നല്ല ഡ്രൈവര്‍ ആണ് അവന്‍. , ശരിക്കും ഒരു നല്ല മനുഷ്യന്‍.,
ഇനി ഒരു കാര്യം പറയുന്നത് ശ്രദ്ധിക്കണം. എന്റെ വീട്ടില്‍ ഒരു കുരങ്ങിനെ വളര്‍ത്തിയിരുന്നു
( എനിക്ക് മനസ്സിലായി  ഇപ്പോള്‍ ചിന്തിക്കുന്നത് അത് ഞാന്‍ തന്നെ ആണ് എന്നല്ലേ? ദുഷ്ട ചിന്തയെ നിങ്ങള്‍ ദയവായി നിയന്ത്രിച്ചു നിര്‍ത്തണം.കേട്ടോ ).
ഈ കുരങ്ങിനെ വയനാട്ടിലെ വല്യച്ചന് പണിയര്‍ പിടിച്ചു കൊടുത്തത് ആയിരുന്നു. ഒരു ബാറ്ററി പെട്ടിയില്‍ ഇട്ട് രോമം പോലും മുളയ്ക്കാത്ത അതിനെ ഞാന്‍ ബാലുശ്ശേരിക്ക് കൊണ്ട് വന്നു, എന്റെ അഞ്ചാം വയസ്സില്‍ ആണ്.!
വേനല്‍കാലം മധ്യത്തില്‍ എത്തുന്നതോടെ മാങ്ങ പഴുക്കാന്‍ തുടങ്ങും. നാട്ടില്‍ മനുഷ്യരെ പോലെ തന്നെ പേര് കേട്ട മാവുകള്‍ ഉണ്ട്. ഉദാഹരണം : അരീക്കുളങ്ങര കുളത്തിന്റെ വക്കില്‍ ഉള്ള മാവ്, കല്ലങ്കി താഴെ ഉള്ള തത്തചുണ്ടന്‍ മാവ്,കുന്നത്തെ ഇടയില്‍ ഉള്ള കൊമാവ്‌,കാട്ടുമൈക്കുളങ്ങര കിണറിനു അടുത്ത എളോര്‍ മാവ്..അങ്ങനെ അങ്ങനെ..
ഈ കൂട്ടത്തില്‍ വളരെ പ്രശസ്തമായ മാവ് ആകുന്നു ചെനികണ്ടിയിലെ പട്മാവ്. ഈ പടുമാവ്‌ ആണ്ടോടാണ്ട് നിറയെ കായ്ക്കും. പഴുത്താല്‍ പിന്നെ മഴ പെയ്യും പോലെ ആണ് മാങ്ങ പെയ്ത്ത് ! പുലര്‍ച്ചെ തന്നെ ടോര്‍ച്ചും, ചൂട്ടുമൊക്കെ ആയി മാങ്ങ പെറുക്കാന്‍ ഈ മാവിനടിയില്‍ ആളു കൂടും. അത്രയ്ക്ക് രുചി ആണ് ആ പടുമാങ്ങയ്ക്ക് ! ഇതെഴുതുമ്പോള്‍ പോലും ആ ഇരട്ടി മധുരം നാവില്‍.,..
പറഞ്ഞു വന്നത് ഡിങ്കനെ കുറിച്ച് അല്ലെ ?
നമ്മുടെ വീട്ടിലെ കുരങ്ങിന്റെ പേരും 'ഡിങ്കന്‍' എന്നായിരുന്നു. പെറുക്കി വരുന്ന മാങ്ങയില്‍ അല്‍പ്പം ചീഞ്ഞതൊക്കെ ഡിങ്കന് നിവേദിക്കള്‍ ആയിരുന്നു അനിയത്തിയുടെ പരിപാടി. അങ്ങനെ ഒരു ദിവസം അവള്‍ മാങ്ങ പെറുക്കുമ്പോള്‍ ദാ വരുന്നു നമ്മുടെ ഡിങ്കന്‍., (കുരങ്ങു അല്ല.ബെറ്റ് വീരന്‍ ഗജ കേസരി )
വന്ന പാടെ അവന്‍ മൂക്കില്‍ നിന്ന് കൈ എടുത്തു നമ്മുടെ അനിയത്തിയെ ഒന്ന് വിരട്ടി.
"രണ്ടു മാങ്ങ ങ്ങേടുക്ക് കുട്ട്യോ "
അനിയത്തി ചിണുങ്ങി. അവള്‍ മോങ്ങി കൊണ്ട് പറഞ്ഞു.
" ഇത് ഡിങ്കന് കൊടുക്കാന്‍ ഉള്ളതാ "
സംഭവം മുഴുവന്‍ കേള്‍ക്കാതെ ലവന്‍ അനിയത്തിയുടെ കൈയില്‍ നിന്ന് മാങ്ങയും തട്ടി പറിച്ചു സ്ഥലം വിട്ടു. പോകും മുന്‍പ്‌ അവളോട്‌ പറഞ്ഞു. " ഞാന്‍ തന്നെയാ ഡിങ്കന്‍ "

അപ്പോള്‍ കുണ്ടാന്മാരുടെ ആശാന്മാരിലേക്ക് വരാം.
ഇവര്‍ക്ക് ചില സ്ഥിരം ജൂനിയര്മാര്‍ കാണും.നല്ല തടിച്ചു കൊഴുത്ത ആണ്‍കുട്ടികള്‍...,.
ഇവരെ പറഞ്ഞു പാട്ടിലാക്കി, കളിക്കുമ്പോള്‍ ആദ്യം ബാറ്റ് ചെയ്യാം എന്നൊക്കെ പ്രലോഭിപ്പിച്ചു കല്ലുവെട്ടു കുഴികളിലും, ഒഴിഞ്ഞ അംഗന്‍ വാടിയിലും ഒക്കെ കൊണ്ടുപോയി പ്രാപിക്കും !
( ഈ പ്രാപിക്കല്‍ ഏര്‍പ്പാടിന് തരം പോലെ പണിയെടുക്കുക, ചവിട്ടുക, കുത്തുക, സൈക്കിള്‍ ചവിട്ടുക (!) എന്നൊക്കെ ആണ് വിളിപ്പേരുകള്‍ )
ചില ചട്ടംപികള്‍ ' കട്ടനടിക്കുക' എന്ന് പറഞ്ഞിരുന്നു. അതിന്റെ കുടില മീനിംഗ് മനസ്സിലായത്‌ കാലം കുറെ കഴിഞ്ഞാണ്. അതിനു പിന്നില്‍ 'മഹത്തായ' ഒരു ഐതിഹ്യം ഉണ്ടത്രേ. അത് ഇപ്രകാരം ആകുന്നു.

ഒരിക്കല്‍ ഒരു രാജാവിന് ബുദ്ധിമാനായ മന്ത്രി ഉണ്ടായിരുന്നു.
രാജാവിന് ഇടയ്ക്കിടെ രാജ്ഞ്ഞിമാരെ പ്രാപിക്കണം.ദര്‍ബാര്‍ യോഗം കൂടുമ്പോള്‍ ഒക്കെ ആണ് ഈ ആഗ്രഹം വരുക. ഉടനെ മന്ത്രിയെ വിളിച്ചു സ്വകാര്യം പറയും. മന്ത്രി കാര്യം ' അറേഞ്ച്' ചെയ്യും.
ഈ സ്വകാര്യം പറച്ചില്‍ ബുദ്ധിമുട്ട് ആയതോടെ മന്ത്രി ഒരു സൂത്രം കണ്ടുപിടിച്ചു..രാജാവിന് ' വികാരം' വരുമ്പോള്‍ ഇനി " എനിക്ക് ചായ കുടിക്കണം" എന്ന് പറഞ്ഞാല്‍ മതി.
അങ്ങനെ ആകുമ്പോള്‍ ആര്‍ക്കും മനസ്സിലാകുകയും ഇല്ലല്ലോ. ഏതായാലും അങ്ങനെ രാജാവ് അനുസ്യൂതം ചായ കുടിച്ചുകൊണ്ടേ ഇരുന്നു..

അങ്ങനെ ഇരിക്കെ ഒരു ദിവസം രാജാവും മന്ത്രിയും നായാട്ടിനു പോയി.
കൊടും കാട്ടില്‍ എത്തിയപ്പോള്‍ ഒരിടത്ത് കുതിരയെ പാര്‍ക്ക്‌ ചെയ്തു രാജാവ്‌ മന്ത്രിയോട് പറഞ്ഞു.
" എനിക്ക് ചായ കുടിക്കണം "
മന്ത്രി വെട്ടിലായി ! ഈ കാട്ടിനുള്ളില്‍ എവിടന്നു സംഘടിപ്പിക്കാന്‍ ആണ് രാജ്ഞ്ഞിമാരെ ?!
കുറച്ചു നേരം ആലോചിച്ചു നിന്ന ശേഷം നമ്മുടെ മന്ത്രി ബര്‍മുഡ അഴിച്ച് തിരിഞ്ഞു നിന്നിട്ട് രാജാവിനോട് ഇങ്ങനെ ഉണര്‍ത്തിച്ചു.
" പ്രഭോ ഒരു കട്ടനടിക്കാം "

കോഴിക്കോട് നഗരം ഒരു കാലത്ത് ' കുണ്ടന്മാര്‍ക്ക്' പേര് കേട്ടത് ആയിരുന്നു.
( ഇപ്പോഴും ആ പ്രതാപത്തിന് കുറവില്ല) കല്ലായി പാലത്തിനു അടിയില്‍ കുണ്ടന്മാരെ വില പേശി സംഘടിപ്പിക്കുന്ന പതിവ് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.
കീശയില്‍ ഏതാനും മുഷിഞ്ഞ  നോട്ടുകളും വായിലും തുടയിലും മാരക രോഗാണുക്കളും ആയി 'കുണ്ടന്മാര്‍' രാത്രി വൈകി വീടണയും.

സ്വന്തം ഭാര്യയെ മൈന്‍ഡ്‌ ചെയ്യാതെ  ' നല്ല ആണ്‍ കുട്ടികളെ തപ്പി നടക്കുന്ന ആളുകള്‍ നാട്ടിന്‍ പുറങ്ങളിലും ഉണ്ട്. ചിലര്‍ കല്യാണത്തോടെ ഈ പരിപാടി നിര്‍ത്തും.
അത്തരം ഒരാള്‍ ആയിരുന്നു ഡ്രൈവര്‍ ഗുണശേഖരന്‍. .../.,..
തലനാരിഴയ്ക്ക് ആണ് ലവനില്‍ നിന്ന് ഈ ലേഖകന്‍ രക്ഷപ്പെട്ടത് ( പത്രത്തിലെല്ലാം ഈ ലേഖകന്‍ എന്നൊക്കെ സ്വയം തട്ടി വിടുനതിന്റെ ഗുട്ടന്‍സ്‌ മനസ്സിലായോ ? ) എന്നാല്‍ ചിലര്‍ കല്യാണ ശേഷവും ആണ്‍ വേട്ട തുടരും. അതിനു ഒരു ഉദാഹരണവും നാട്ടിലുണ്ട്. ആലിക്കാക്ക. പശുവിനെ മണക്കുന്ന കൈകള്‍ കൊണ്ട് മുഖം പിടിച്ചു തിരുംമിക്കളയും. ഓടാതെ രക്ഷ ഇല്ല.

ഇത് ഗെ സെക്സ് ആണെന്ന് തോന്നുന്നില്ല. ഒരു തരം മാനസിക വൈകല്യം. കാരണം ഇവരില്‍ ആരും ആണിനെ ഇണയാക്കി സ്വീകരിച്ചിട്ടില്ല ( ഇനി സമൂഹത്തെ ഭയന്ന് ആകാം )
 മാത്രവുമല്ല ഈ അഭ്യാസമോക്കെ മീശ മുളയ്ക്കാത്ത പയ്യ്ന്സിനോട് മാത്രവും ആണ്. ഒരു തരം പകര്‍ച്ചവ്യാധി പോലെ ആണ് ഈ പ്രവണത പടരുക.
രേസിടന്റ്റ്‌ ഈവിള്‍, ഈവിള്‍ ഡെഡ് ഒക്കെ കണ്ടില്ലേ ? അതെ പോലെ ഇന്നത്തെ ഇര നാളത്തെ ഇര പിടിയന്‍.,..

കുണ്ടന്‍ ചരിതം മാസങ്ങളോളം എഴുതിയാലും തീരാത്ത അത്രയും ഉണ്ട്. പക്ഷെ അവ പലതും സഭ്യതയുടെ സകല അതിരും ഭേദിക്കുന്നവ ആണ്. ( ഇനിയെന്ത് ഭേദിക്കാന്‍ എന്ന് തോന്നുന്നുണ്ടോ ? :) ) അതിനാല്‍ തടി കേടാക്കാന്‍ മെനക്കെടുന്നില്ല. കാരണം പല 'കുണ്ടന്മാരും' ( ദുരര്‍ത്ഥത്തില്‍ അല്ല ) ആണ്ട്രോയിഡില്‍ പായാരം വായിച്ചു ന നാട്ടിലെത്തിയാല്‍ പിടിച്ചു കട്ടനടിച്ചു കളയും !